agro
നെയ്യാറ്റിൻകര നഗരസഭയുടെ സമൂഹ അടുക്കളയ്ക്കുള്ള പച്ചക്കറികളും സാധനങ്ങളും നഗരസഭാ ചെയർപെഴ്സൺ ഡബ്ല്യൂ.ആർ ഹീബയ്ക്ക് അഗ്രി ഹോർട്ടി കൾച്ചറൽ സംഘം പ്രസിഡന്റ് വി.എസ് സജീവ്കുമാർ കൈമാറുന്നു

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര നഗരസഭയുടെ ജനകീയ അടുക്കളയ്ക്ക് നെയ്യാറ്റിൻകര അഗ്രോ ഹോർട്ടികൾച്ചർ സഹകരണ സംഘം പച്ചക്കറികൾ ഉൾപ്പെടെയുള്ള ഭക്ഷ്യ സാധനങ്ങൾ കൈമാറി. നെയ്യാറ്റിൻകര ഗവൺമെന്റ് ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ പ്രവർത്തിക്കുന്ന സമൂഹ അടുക്കളയ്ക്കുള്ള സാധനങ്ങൾ സംഘം പ്രസിഡന്റ് വി.എസ് സജീവ്കുമാർ നഗരസഭ ചെയർപെഴ്സൺ ഡബ്ല്യൂ.ആർ. ഹീബയ്ക്ക് കൈമാറി. വൈസ് പ്രസിഡന്റ് സി.ഷാജി, ഭരണ സമിതിയംഗങ്ങളായ വി.എസ് പ്രേമകുമാരൻ നായർ, വി.അനിൽകുമാർ, സി.സീമ, ജീവനക്കാരായ അനന്ദു എസ്.നായർ, ആർ.സാബിരാജ് തുടങ്ങിയവർ പങ്കെടുത്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേയ്ക്കും സംഘം സംഭാവന നൽകിയിരുന്നു. ജനകീയ അടുക്കളയ്ക്ക് തുടർന്നും സാധനങ്ങൾ എത്തിച്ചുനൽകുമെന്ന് വി.എസ് സജീവ്കുമാർ അറിയിച്ചു.