പാലോട്: വിവിധ റസിഡന്റ്സ് അസോസിയേഷനുകളുടെ നേതൃത്വത്തിൽ വീടുകളിൽ മാസ്കുകൾ എത്തിക്കും.പവത്തൂർ,കൊച്ചുതാന്നിമൂട് എന്നീ റസിഡന്റ്സ് അസോസിയേഷനുകളുടെ മാസ്ക് വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ചന്ദ്രൻ നിർവഹിച്ചു. ഭാരവാഹികളായ രവീന്ദ്രൻ, സുരേഷ് കുമാർ, നന്ദിയോട് ശാന്തി രാജൻ,രാജീവ്, നന്ദിയോട് സതീശൻ, കെ.പി.മഹേന്ദ്രൻ, വി.എസ്.ഹണി കുമാർ, ശശിധരൻ നായർ, പുഷ്പാംഗദൻ, ഷാജി, ഷീജാസ് തുളസി എന്നിവർ നേതൃത്വം നൽകി. പച്ച റസിഡന്റ്സ് വെൽഫെയർ അസോസിയേഷന്റെ മാസ്ക് വിതരണം പാലോട് എസ്.ഐ സതീഷ് കുമാർ നിർവഹിച്ചു. പത്മാലയം മിനി ലാൽ, സി.കെ.സദാശിവൻ, എസ്.എസ്.ബാലു എന്നിവർ നേതൃത്വം നൽകി. മാസ്കിനൊപ്പം പച്ചക്കറിവിത്തുകളും വീടുകളിൽ എത്തിക്കും. നന്ദിയോട് പഞ്ചായത്തിലെ മെമ്പർമാർക്കും ജീവനക്കാർക്കും അംഗൻവാടി വർക്കർമാർ മാസ്കുകൾ നൽകി.