വിതുര: കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനായി വിതുര ഗവ. ആയുർവേദ ആശുപത്രിയിൽ ആരംഭിച്ച ആയുർരക്ഷാ ക്ലിനിക് പഞ്ചായത്ത്‌ പ്രസിഡന്റ് എസ്.എൽ. കൃഷ്ണകുമാരി ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ എം. ലാലി, മെഡിക്കൽ ഓഫീസർ ഡോ. അനൂപ് ചന്ദ്രൻ, പഞ്ചായത്തംഗങ്ങളായ പി. ജലജകുമാരി, മഞ്ജുഷാആനന്ദ്, കല്ലാർ ബി. മുരളീധരൻനായർ, കുമാരി മഞ്ജു, മരുതാമലശുഭ, തള്ളച്ചിറ അനി, തേവിയോട് പ്രേംഗോപകുമാർ എന്നിവർ പങ്കെടുത്തു.