തൃശ്ശൂർ:ഒല്ലൂരിൽ റോഡുവക്കിലിരുന്ന് മൊബൈൽ ഗെയിമായ പബ്ജി കളിച്ച യുവാക്കളെ പൊലീസ് മർദിച്ചതായി പരാതി. ഒല്ലൂർ സ്റ്റേഷനിലെ നാല് പൊലീസുകാർ മർദിച്ചു എന്നാണ് യുവാക്കളുടെ പരാതി. നാലുയുവാക്കളാണ് ലോക്ക്ഡൗൺ സമയത്ത് പുറത്തിറങ്ങി എന്നാരാേപിച്ച് പൊലീസുകാർ മർദിച്ചു എന്ന പരാതിയുമായി സിറ്റി പൊലീസ് കമ്മീഷണറെ സമീപിച്ചത്.നാട്ടിലെ ക്ലബിന് മുന്നിൽ പബ്ജി കളിച്ചു കൊണ്ടിരിക്കുന്നതിനിടെ എത്തിയ പൊലീസ് തല്ലിയെന്നാണ് പരാതിയിൽ പറയുന്നത്. പൊലീസുകാർ തങ്ങളുടെ മൊബൈൽഫോണുകൾ പിടിച്ചെടുത്ത് നശിപ്പിച്ചെന്നും പരാതിയിൽ പറയുന്നുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു.