sat
എസ്.എ..ടിയിലെ പോസ്റ്റർ പ്രചരണം

തിരുവനന്തപുരം : കൊവിഡ് പ്രതിരോധത്തിന്റെ ആവശ്യം ബോദ്ധ്യപ്പെടുത്താൻ എസ്.എ.ടി ആശുപത്രിയിൽ ജീവനക്കാർ ബോധവൽക്കരണ പോസ്റ്റർ പ്രചരണം നടത്തി. കൊവിഡിനെതിരായ പോരാട്ടങ്ങൾ അവസാനിപ്പിക്കാറായിട്ടില്ലെന്ന സന്ദേശമുയർത്തുന്നതാണ് പോസ്റ്ററുകൾ.

‘വി സ്റ്റേ ഹിയർ ഫോർ യു, പ്ലീസ് സ്റ്റേ ഹോം ഫോർ അസ്’ എന്നെഴുതിയ പ്ലക്കാർഡുകളുമേന്തി ആശുപത്രി സൂപ്രണ്ട്‌ മുതൽ സെക്യൂരിറ്റി വിഭാഗംവരെയുള്ളവർ അണിനിരന്ന് തയ്യാറാക്കിയ പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ വൈറലായി. ആശുപത്രിയിലെ ഒ.പിയിലടക്കം ആളുകൾ കൂട്ടമായി എത്തുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പ്ലക്കാർഡുകളുമായി ജീവനക്കാർ പ്രചരണത്തിനിറങ്ങിയത്.