തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാല പരീക്ഷകൾ മെയ് 11 മുതൽ തുടങ്ങണമെന്ന തീരുമാനത്തിൽ നിന്ന് സംസ്ഥാന സർക്കാർ പിന്മാറി. പരീക്ഷകൾ 11ന് തുടങ്ങണമെന്ന് നിർബന്ധമില്ലെന്ന് സർക്കാർ വ്യക്തമാക്കി. പരീക്ഷകളെ സംബന്ധിച്ച തീരുമാനം അതാത് സർവകലാശാലകൾക്ക് എടുക്കാമെന്നും സർക്കാർ അറിയിച്ചു. നേരത്തെ മെയ് 11 മുതൽ സർവകലാശാല പരീക്ഷ ആരംഭിക്കാനായിരുന്നു സർക്കാർ തീരുമാനിച്ചിരുന്നത്.ശശി തരൂർ എം.പി അടക്കമുള്ളവർ ഈ തീരുമാനത്തിൽ നിന്ന് സർക്കാ പിന്മാറണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു.
വിദേശങ്ങളില്‍നിന്ന് മടങ്ങിയെത്തേണ്ട വിദ്യാര്‍ഥികളുണ്ട്. കൂടാതെ ട്രെയിന്‍ സൗകര്യവും ശരിയാകേണ്ടതുണ്ട്. ഇതെല്ലാം പരിഗണിക്കുമ്പോള്‍ ലോക്ക്ഡൗണ്‍ കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളില്‍ പരീക്ഷ നടത്തുന്നത് വലിയ പ്രയാസമുണ്ടാക്കുമെന്നായിരുന്നു പരാതികള്‍. ഈ പശ്ചാത്തലത്തിലാണ് മുന്‍ ഉത്തരവ് തിരുത്തിക്കൊണ്ട് പുതിയ ഉത്തരവ് സര്‍ക്കാര്‍ ഇറക്കിയിരിക്കുന്നത്. ഈ ഉത്തരവ് പ്രകാരം അതത് സര്‍വകലാശാലകള്‍ക്ക് അവിടത്തെ സ്ഥിതിഗതികള്‍ പരിശോധിച്ച ശേഷം തീരുമാനമെടുക്കുകയും പരീക്ഷാതിയതി പ്രഖ്യാപിക്കുകയും ചെയ്യാം.