നെടുമങ്ങാട് :വാമനപുരം നിയോജന മണ്ഡലത്തിലെ ആദ്യ കമ്മ്യൂണിറ്റി കിച്ചൺ ആനാട് ഗ്രാമപഞ്ചായത്തിൽ 25 ദിവസം പിന്നിട്ടു.അഡ്വ.അടൂർ പ്രകാശ് എം.പി കമ്മ്യുണിറ്റി കിച്ചൺ സന്ദർശിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷിനെയും ഭരണസമിതി അംഗങ്ങളെയും മറ്റു സന്നദ്ധ പ്രവർത്തകരെയും അനുമോദിച്ചു.അവശതയനുഭവിക്കുന്ന പതിനായിരത്തോളം പേർക്ക് വീടുകളിൽ പൊതിച്ചോറ് എത്തിച്ചു കൊടുക്കാൻ സാധിച്ചതായി ആനാട് സുരേഷ് പറഞ്ഞു.ജില്ലാ പഞ്ചായത്തംഗം ആനാട് ജയൻ , വൈസ് പ്രസിഡന്റ് ഷീല,സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ അക്ബർഷാൻ, വിജയരാജ് , ഷീബാബീവി,മെമ്പർമാരായ പുത്തൻപാലം ഷഹീദ്,പ്രഭ,സിന്ധു,മൂഴി സുനിൽ,ബ്ലോക്ക് മെമ്പർ ആർ.ജെ മഞ്ജു,കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആർ.അജയകുമാർ,ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.വി.സുരേഷ് എന്നിവർ സന്നിഹിതരായിരുന്നു.