ബാലരാമപുരം:പള്ളിച്ചൽ പഞ്ചായത്ത് സാമൂഹ്യകിച്ചണിലേക്ക് ഒരു ദിവസത്തെ ഭക്ഷണവിതരണത്തിനുള്ള തുക പള്ളിച്ചൽ ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് നൽകി.ബാങ്ക് പ്രസിഡന്റ് അഡ്വ.എം.മണികണ്ഠൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പള്ളിച്ചൽ സതീഷിന് ബാങ്ക് സംഭാവന ചെയ്ത തുകയുടെ ചെക്ക് കൈമാറി.കാട്ടാക്കട ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വണ്ടന്നൂർ സന്തോഷ്,​ഡി.സി.സി ജനറൽ സെക്രട്ടറി നരുവാമൂട് ജോയി,​ഹാൻടെക്സ് മുൻ പ്രസിഡന്റ് പെരിങ്ങമല വിജയൻ,​മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ നരുവാമൂട് രാമചന്ദ്രൻ,​ഭഗവതിനട ശിവകുമാർ,​ഫാർമേഴ്സ് ബാങ്ക് എം.ഡി ബി.ആർ.അനിൽകുമാർ,​ഇടയ്ക്കോട് ഗോപൻ,​മൊട്ടമൂട് ശിവൻ,​ആർ.എം.നായർ തുടങ്ങിയവർ സംബന്ധിച്ചു.