ദുബായ്: വിവിധ വിദേശരാജ്യങ്ങളിലായി കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 41 ആയി. ഗൾഫ് രാജ്യങ്ങളിൽ 24 മലയാളികളാണ് മരിച്ചത്. അമേരിക്ക, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലാണ് മറ്റ് മരണങ്ങൾ.
ഒരു പ്രവാസി മലയാളി കൂടി ഇന്ന് ദുബായിൽ മരിച്ചു. കാസർകോട് കുമ്പള മന്നിപ്പാടി സ്വദേശി മുഹമ്മദിന്റെ മകൻ ഹമീദ് ബാവാരിക്കല്ല് (38) ആണ് ദുബായ് ആശുപത്രിയിൽ മരിച്ചത്.
കഴിഞ്ഞ ദിവസം ഒറ്റപ്പാലം സ്വദേശി അഹമ്മദ് കബീർ (47), തുമ്പമൺ സ്വദേശി കോശി സഖറിയ (51) എന്നിവർ മരണപ്പെട്ടു. ശ്വാസതടസമടക്കമുള്ള ആരോഗ്യ പ്രശ്നങ്ങളുമായി വ്യാഴാഴ്ചയാണ് അഹമ്മദ് കബീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇറാനി ആശുപത്രിയിൽ ചികിത്സയിലായിരുന്ന കോശി സഖറിയയ്ക്ക് ന്യുമോണിയകൂടി ബാധിക്കുകയായിരുന്നു.