photo

നെടുമങ്ങാട് :ലോക്ക് ഡൗൺ കാലത്ത് കർഷകർക്കും തൊഴിലാളികൾക്കും അടിസ്ഥാന ജനവിഭാഗങ്ങൾക്കും സാമ്പത്തിക പാക്കേജ് നടപ്പിലാക്കത്തതിലും കേരളത്തോടുള്ള കേന്ദ്ര അവഗണനയിലും പ്രതിഷേധിച്ച് കേരള കർഷകസംഘം,കർഷക തൊഴിലാളി യൂണിയൻ പ്രവർത്തകർ ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ പാലിച്ച് വിവിധ കേന്ദ്രങ്ങളിൽ വായ് മൂടിക്കെട്ടി പ്ലക്കാർഡുകൾ ഉയർത്തി ധർണ നടത്തി.നെടുമങ്ങാട് പോസ്റ്റോഫീസിനു മുന്നിൽ കർഷകസംഘം സംസ്ഥാന കമ്മിറ്റിയംഗവും സി.പി.എം ഏരിയ സെക്രട്ടറിയുമായ അഡ്വ.ആർ.ജയദേവൻ ഉദ്‌ഘാടനം ചെയ്തു.നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.ആർ സുരേഷ്‌കുമാർ സംസാരിച്ചു.കർഷകസംഘം അരുവിക്കര മേഖലാ കമ്മിറ്റി ഇരുമ്പയിൽ സംഘടിപ്പിച്ച ധർണ കേരള കർഷക സംഘം ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.ആർ.രാജ് മോഹൻ ഉദ്ഘാടനം ചെയ്തു.കർഷക സംഘം അരുവിക്കര മേഖലാ കമ്മിറ്റി പ്രസിഡന്റ് എ.എം ഇല്യാസ്,ഏര്യാ കമ്മിറ്റി അംഗം വി.രമ,ട്രഷറർ എം. സെയ്നുലാബ്ദീൻ,വി.ഭുവനേന്ദ്രൻ നായർ,സുരേഷ് കുമാർ,പ്രകാശ് തുടങ്ങിയവർ പങ്കെടുത്തു.കെ.എസ്.കെ.ടി.യു വാളിക്കോട് നടത്തിയ പ്രതിക്ഷേധ പരിപാടി ജില്ലാ ജോയിന്റ്‌ സെക്രട്ടറി എസ്.എസ് ബിജു ഉദ്ഘാടനം ചെയ്തു.സുധീർഖാൻ, ബി.നജീബ്, സനോഫർ, നദീറ തുടങ്ങിയവർ നേതൃത്വം നൽകി.