പാലോട്: കൊല്ലായിൽ ബ്ലോക്ക് നമ്പർ 104 ൽ താമസിക്കുന്ന നിർദ്ധന കുടുംബത്തിന് പൊലീസും സന്നദ്ധ പ്രവർത്തകരും ചേർന്ന് മരുന്നെത്തിച്ചു. ആസ്മ രോഗിയായ ജുമൈലാബീവിക്കും സെറിബ്രൽ പൾസി ബാധിച്ച ചെറുമകൻ ഏഴു വയസുള്ള ആസിഫിനും ദിവസേന കഴിക്കുന്ന മരുന്ന് ലഭിക്കുന്നതിന് ബുദ്ധിമുട്ടുണ്ടെന്ന് നെടുമങ്ങാട് ഡിവൈ.എസ്.പിയെ അറിയിച്ചിരുന്നു. തുടർന്ന് പാലോട് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എ.എസ്.ഐ സജുവും ആത്മമിത്രം ചാരിറ്രബിൾ ട്രസ്റ്റ് ചെയർമാൻ ഉല്ലാസും ചേർന്ന് മരുന്നുകൾ വാങ്ങി പാലോട് സി.ഐ സി.കെ. മനോജിന്റെ നിർദ്ദേശാനുസരണം ഇന്നലെ ഇവരുടെ വീട്ടിലെത്തിച്ചു നൽകുകയായിരുന്നു.