covid-

മസ്‌ക്കറ്റ്: ഒമാനിൽ പുതിയതായി 98 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്ന് ഒരാൾകൂടി മരിച്ചു. മസ്‌കറ്റിലെ മത്ര സൂഖിൽ ഷോപ്പ് നടത്തിയിരുന്ന 53 കാരനായ ബംഗ്ലാദേശ് സ്വദേശിയാണ് മരിച്ചത്. ഇതുവരെ രണ്ട് സ്വദേശിയും 6 വിദേശിയും അടക്കം എട്ട് പേർ മരിച്ചു. 238 പേർ രോഗമുക്തരായി.

ഇന്ന് റിപ്പോർട്ട് ചെയ്തതിൽ 53 പേരും മസ്‌കറ്റിലാണ്. ഇതോടെ മസ്‌കറ്റിലെ രോഗബാധിതരുടെ എണ്ണം 1164 ആയി. രാജ്യത്തെ രോഗബാധിതരിൽ 77 ശതമാനവും മസ്‌കറ്റ് മേഖലയിലാണ്. ഇന്ന് റിപ്പാർട്ട് ചെയ്ത 98 കേസുകളിൽ 59 വിദേശികളും 39 സ്വദേശികളുമാണ്. ഇതോടെ രോഗബാധിതരായ വിദേശികളുടെ എണ്ണം 955 ഉം സ്വദേശികളുടെ എണ്ണം 553 ഉം ആയി ഉയർന്നു. രാജ്യത്തെ കൊവിഡ് ബാധിതരിൽ 63 ശതമാനവും പ്രവാസികളാണ്. മസ്‌കറ്റ് ഗവർണറേറ്റിൽ ലോക്ക്ഡൗൺ മേയ് 8 വരെ നീട്ടി. റംസാനിൽ പള്ളികൾ അടഞ്ഞ് കിടക്കും.സമൂഹനോമ്പു തുറക്കലിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.