*സാധനങ്ങളുടെ വിതരണം നിലച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ സപ്ലൈകോ ഔട്ട്ലെറ്റുകളിൽ സബ്സിഡി സാധനങ്ങളുടെ വിതരണം നിലച്ചു. അരി ഒഴികെയുള്ള സബ്സിഡി സാധനങ്ങളൊന്നും കിട്ടാനില്ല.
ലോക്ക് ഡൗൺ കാലത്ത് വിലക്കുറവ് തേടി പൊലീസിന്റെ അനുവാദത്തോടെ സപ്ലൈകോ ഔട്ട്ലെറ്റിലെത്തി സമൂഹ്യ അകലം പാലിച്ച് ക്യൂ നിൽക്കുന്നവർ കേൾക്കുന്നത് സാധനങ്ങളില്ലെന്ന മറുപടി
സൗജന്യ പലവ്യഞ്ജനകിറ്റ് വിതരണ ചുമതല സപ്ളൈകോ ഏറ്റെടുത്തതോടെയാണ് ഔട്ട്ലെറ്റുകളെ മറന്നത്. കിറ്റുകൾ നിറയ്ക്കാൻ ആവശ്യത്തിന് സാധനം കിട്ടാതായതോടെ സ്റ്റോറുകളിൽ സ്റ്റോക്കുണ്ടായിരുന്നതൊക്കെ എടുത്ത് കിറ്റാക്കി നാഫെഡിൽ നിന്നാണ് പ്രധാനമായും പലവ്യഞ്ജന കിറ്റിലേക്ക് ആവശ്യമായവ വാങ്ങാൻ ഓർഡർ നൽകിയിരുന്നതെന്നാണ് സപ്ളൈകോ അധികൃതർ പറയുന്നത്. എന്നാൽ ആവശ്യത്തിന് സാധനം നാഫെഡിൽ നിന്ന് ലഭ്യമായില്ല.
സപ്ലൈകോയുടെ ദൈനംദിന പ്രവർത്തനത്തെ ബാധിക്കാത്ത രീതിയിൽ കിറ്റുകൾ തയ്യാറാക്കണമെന്നായിരുന്ന സർക്കാർ നിർദേശം. കിറ്റുകൾ തയ്യാറാക്കുന്നതിന് ആദ്യഘട്ടമായി മുഖ്യമന്ത്രിയുടെ ദുരിത്വാശ്വാസ നിധിയിൽ നിന്നും 350 കോടി രൂപ അനുവദിക്കുകയും ചെയ്തിരുന്നു.
സബ്സിഡി സാധന വിലയും
പൊതുവിപണി വിലയും
ചെറുപയർ - 66 - 133
ഉഴുന്ന് - 66 - 127
വൻ കടല - 43 - 82
തുവരപ്പരിപ്പ് - 65- 104
വൻപയർ - 45-82
വെളിച്ചെണ്ണ - 90-197
മുളക് - 75- 188
മല്ലി-- - 92- 101
പഞ്ചസാര - 22 --41
''
''സാധനങ്ങളുടെ ലഭ്യതക്കുറവാണ് കാരണം. ആദ്യ പരിഗണന കിറ്റ് വിതരണത്തിനു നൽകി. ഇപ്പോഴത്തെ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കും''
-അലി അസ്ഗർ പാഷ,
എം.ഡി, സപ്ലൈകോ