തിരുവനന്തപുരം : ആശ വർക്കർമാരുടെ പ്രതിമാസ ഓണറേറിയം വർദ്ധിപ്പിച്ചതായി മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. 500 രൂപയാണ് പ്രതിമാസം വർദ്ധിപ്പിച്ചത്. ഇതോടെ ആശ വർക്കർമാരുടെ പ്രതിമാസ ഓണറേറിയം 5000 രൂപയായാകും. ഈമാസം മുതൽ ഇത് ലഭ്യമാകും.