ആറ്റിങ്ങൽ : ലോക് ഡൗൺ കാരണം നിർത്തിവച്ചിരുന്ന ആറ്റിങ്ങൽ മൂന്നു മുക്ക് - പൂവമ്പാറ റോഡ് നിർമ്മാണം പുനരാരംഭിച്ചു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തടസ്സം ഉണ്ടാകാതെ ഗാരീരിക അകലം പാലിച്ച് സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയാണ് നിർമ്മാണം. പകലും രാത്രിയും നിർമ്മാണപ്രവർത്തനങ്ങൾ നടത്താനാണ് തീരുമാനം. മരാമത്ത് വകുപ്പിന്റെ പ്രത്യാക അനുമതി ഇതിനായി ലഭിച്ചിട്ടുണ്ട്. കൂടാതെ പൊലീസ് വകുപ്പും അനുമതി നൽകിയിട്ടുണ്ട്. മുനിസിപ്പൽ ടൗൺ ഹാളിന് എതിർ ഭാഗത്ത് അതിര് കെട്ടിയെടുത്ത ഭാഗത്തെ ഓടയുടെ നിർമ മാണമാണ് ഇപ്പോൾ നടക്കുന്നത്. ഇടവ പാതിയ്ക്ക് മുമ്പ് പരമാവധി ജോലികൾ ചെയ്ത് പൂർത്തിയാക്കാനുള്ള ശ്രമത്തിലാണെന്ന് റോഡ് നിർമ്മാണം വിലയിരുത്തി അഡ്വ. ബി.സത്യൻ എം.എൽ.എ പറഞ്ഞു.