army

ശ്രീനഗർ: കൊവിഡിൽ ലോകം ആശങ്കയിൽ നിൽക്കുമ്പോൾ നിയന്ത്രണ രേഖയിൽ കനത്ത ഷെല്ലാക്രമണം നടത്തി പാകിസ്ഥാൻ സൈന്യം. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയോട് ചേർന്ന സൈനിക പോസ്റ്റുകളിലും ഗ്രാമങ്ങളിലും പാകിസ്ഥാൻ സൈന്യം ശക്തമായ ഷെല്ലാക്രമണം നടത്തിയതായി പ്രതിരോധ വക്താവ് പറഞ്ഞു.

രാവിലെ 11.20 ഓടെ പാകിസ്ഥാൻ വെടിനിർത്തൽ ലംഘനത്തിന് തുടക്കമിട്ടു. ചെറിയ ആയുധങ്ങൾ ഉപയോഗിച്ച് വെടിയുതിർക്കുകയും കെർണി മേഖലയിലെ നിയന്ത്രണ രേഖയിൽ മോർട്ടാറുകൾ ഉപയോഗിച്ച് തീവ്രമായ ഷെല്ലാക്രമണം നടത്തുകയും ചെയ്തു. ഇന്ത്യൻ സൈന്യം തിരിച്ചടിച്ചു. ഇരുരാജ്യങ്ങളും തമ്മിൽ അതിർത്തി കടന്നുള്ള ഷെല്ലാക്രമണം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊവിഡിനെ മുതലെടുക്കാൻ പാകിസ്ഥാനെ അനുവദിക്കില്ല, അടിച്ചാൽ തിരിച്ചടിക്കും. ആ രീതിയിലാണ് സൈന്യം മുന്നേറിക്കൊണ്ടിരിക്കുന്നത്.