ചെന്നൈ: നടി ശോഭനയാടെ ഫേസ് ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. ഇക്കാര്യം മറ്റൊരു അക്കൗണ്ടിലൂടെ ശോഭന തന്നെയാണ് അറിയിച്ചിരിക്കുന്നത്. ശോഭനയുടെ ഫേസ്ബുക്ക് പേജിൽ ചില പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നാൽ ഇത് ശോഭനയുമായി ബന്ധമില്ലാത്ത പോസ്റ്റുകളാണ്. അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടുവെന്നും, വിവരം പൊലീസിനെ അറിയിച്ചിട്ടുണ്ടെന്നും, അക്കൗണ്ട് വീണ്ടെടുത്താൽ അറിയിക്കുമെന്നും ശോഭന പറഞ്ഞു.