ബാലരാമപുരം:ബി.ജെ.പിയുടെ നേത്യത്വത്തിൽ വില്ലിക്കുളം,​പാറക്കുഴി ഭാഗങ്ങളിൽ ഭക്ഷ്യക്കിറ്റ് വിതരണം നടത്തി.നോർത്ത് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പുന്നക്കാട് ബിജു ഉദ്ഘാടനം ചെയ്തു.കോവളം മണ്ഡലം ജനറൽ സെക്രട്ടറി എ.ശ്രീകണ്ഠൻ,​ വാർഡ് പ്രസിഡന്റ് ഷിബുമോൻ,​സുനിത ശ്രീനിവാസൻ,​കൊട്ടറക്കോണം അജികുമാർ,​വില്ലിക്കുളം വിജേഷ് കുമാർ,​രഞ്ചിത്ത്,​പാറക്കുഴി പ്രബാഷ്,​ ശാന്തിപുരം അരുൺ,​സുബാഷ്,​ പ്രദീപ്,​ ഒ.ബി.സി മോർച്ച പ്രസിഡന്റ് രാജേഷ് എന്നിവർ നേത്യത്വം നൽകി.മുന്നൂറോളം വീടുകളിലാണ് അവശ്യസാധനങ്ങളടങ്ങിയ കിറ്റുകൾ വിതരണം ചെയ്തത്.