ബാലരാമപുരം:യൂത്ത് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ കല്ലിയൂർ പഞ്ചായത്തിലെ എല്ലാ വാർഡുകളിലും ദുരിതമനുഭവിക്കുന്ന 148 ക്യാൻസർ രോഗികൾക്ക് അരിയും പച്ചക്കറികളും പലവൃജ്ഞനങ്ങളും അടങ്ങിയ കിറ്റുകൾ വിതരണം ചെയ്തു.അഡ്വ.എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് കല്ലിയൂർ മണ്ഡലം പ്രസിഡന്റ് സൈജുരാജ്,​മണ്ഡലം മുൻ പ്രസിഡന്റ് പ്രേംലാൽ,​വൈസ് പ്രസിഡന്റ് അഫ്സൽ,​മഹേഷ്,​ ലാലു,​വിപിൻ,​കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബി.കെ.സതികുമാർ,​അഭിജിത്ത്,​ബിനോയി,​ ഷൈജു എന്നിവർ സംബന്ധിച്ചു.