തിരുവനന്തപുരം: സ്പ്രിൻക്ലർ ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയനെ ന്യായീകരിക്കുന്ന സി.പി.എം പോളിറ്റ് ബ്യൂറോയ്ക്കും സംസ്ഥാന സെക്രട്ടേറിയറ്റിനും അദ്ദേഹത്തെ ഭയമാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു.
ഹൈക്കോടതിപോലും സംശയത്തോടെ ഇടപാടിനെ സമീപിച്ചപ്പോൾ കൊറോണ കഴിഞ്ഞിട്ട് പരിശോധിക്കാമെന്നാണ് സി.പി.എം പറയുന്നത്. കൊറോണയുടെ മറവിലാണ് എല്ലാ തട്ടിപ്പും നടത്തിക്കൊണ്ടിരിക്കുന്നതെന്ന് കെ.സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സ്പ്രിൻക്ലറിലെ വിവര കൈമാറ്റത്തെക്കുറിച്ച് അന്വേഷിക്കാൻ രണ്ടംഗ സമിതിയെ നിയോഗിച്ചത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ്. മുഖ്യമന്ത്രിയുടെ വകുപ്പുകളെല്ലാം കുത്തക വത്കരിക്കാനാണ് ശ്രമം.