തിരുവനന്തപുരം: കൊവിഡ് 19മായി ബന്ധപ്പെട്ട് പ്രചരിപ്പിച്ച ആറ് വ്യാജ വാർത്തകൾ കേരള പൊലീസിന്റെ സൈബർ ഡോമിന് തുടർ നടപടികൾക്കായി കൈമാറി. ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പിന്റെ കീഴിലുള്ള ആന്റി ഫേക്ക് ന്യൂസ് ഡിവിഷൻ ​കേരളയാണ് വാർത്തകൾ കൈമാറിയത്. കൊവിഡുമായി ബന്ധപ്പെട്ട് വ്യാജ സന്ദേശങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ആന്റ്റി ഫേക് ന്യൂസ് ഡിവിഷൻ ​ കേരളയുടെ 9496003234 എന്ന വാട്സാപ്പ് നമ്പരിലേക്കോ, @afdkerala എന്ന ട്വിറ്റർ അക്കൗണ്ടിലേക്കോ വാർത്തകൾ പ്രചരിപ്പിക്കുന്ന വ്യക്തികളുടെ വിവരങ്ങൾ അടങ്ങുന്ന സ്‌ക്രീൻഷോട്ട് എടുത്ത് അയയ്ക്കാവുന്നതാണ്.