തിരുവനന്തപുരം: പ്രവാസികൾ കൂട്ടത്തോടെ മടങ്ങിവരുന്ന സാഹചര്യം നേരിടാൻ സംസ്ഥാന സർക്കാർ മാർഗ നിർദ്ദേശങ്ങൾ തയ്യാറാക്കി
30 ദിവസത്തിനുള്ളിൽ മൂന്നു ലക്ഷം മുതൽ അഞ്ചര ലക്ഷം വരെ പ്രവാസികൾ മടങ്ങിവരുമെന്നാണ് അനുമാനം. 9600 മുതൽ 27600 പേരെ വരെ നിരീക്ഷണത്തിലാക്കേണ്ടി വന്നേക്കും.
സർക്കാർ നിർദ്ദേശങ്ങൾ
# വരാനാഗ്രഹിക്കുന്നവർ www.norkaroots.org വെബ്സൈറ്റിൽ രജിസ്റ്രർ ചെയ്യണം
# കൊവിഡ് ടെസ്റ്രിൽ നെഗറ്രീവ് ആയിരിക്കണം
# ക്വാറന്റൈന് വേണ്ടി മാത്രമാണ് ഈ രജിസ്ട്രേഷൻ. വിമാനടിക്കറ്രിന് പരിഗണിക്കില്ല.
#സന്ദർശന വിസയിൽ പോയവർ, വയോജനങ്ങൾ, ഗർഭിണികൾ,കുട്ടികൾ, മറ്ര് അസുഖങ്ങളുള്ളവർ, വിസാ കാലാവധി കഴിഞ്ഞവർ, കോഴ്സ് പൂർത്തിയാക്കി മടങ്ങുന്ന വിദ്യാർത്ഥികൾ, ജയിൽ മോചിതരായവർ, മറ്രുള്ളവർ എന്ന ക്രമത്തിൽ മുൻഗണന നൽകിയാണ് കൊണ്ടുവരിക.
# എത്ര ദിവസത്തിനകം ടെസ്റ്ര് നടത്തണമെന്ന് ആരോഗ്യവകുപ്പ് അറിയിക്കും.
# പ്രവാസി സംഘടനകൾ സഹായം ചെയ്യണം.
# എയർപോർട്ട് അതോറിട്ടി, വിമാന കമ്പനികൾ എന്നിവയുമായി സർക്കാർ തലത്തിൽ വീഡിയോ കോൺഫറൻസ് നടത്തണം.
# യാത്രാസന്നാഹം, അമിത ടിക്കറ്ര് ഒഴിവാക്കൽ, എയർലൈൻ പ്രോട്ടോക്കോൾ പ്രകാരമുള്ള മെഡിക്കൽ പരിശോധന, ട്രാൻസിറ്ര് വിസയിൽ കുടുങ്ങിയവരുടെ വിവരം തുടങ്ങിയവയാണ് ചർച്ചാവിഷയങ്ങൾ
ക്രമീകരണം
#കേരളത്തിലെ താമസ സൗകര്യം തദ്ദേശസ്വയംഭരണ , പൊതുമരാമത്ത് വകുപ്പുകൾ ഉറപ്പാക്കും.
# എയർപോർട്ടിലെ പരിശോധനയിൽ രോഗലക്ഷണങ്ങൾ കണ്ടാൽ ക്വാറന്റൈൻ ചെയ്യും.
# പണം കൊടുത്ത് ഹോട്ടലുകളിൽ താമസിക്കാൻ സന്നദ്ധരായവരെ അതിനനുവദിക്കും.
# രോഗലക്ഷണമില്ലാത്തവരെ രണ്ടാഴ്ചത്തെ ഹോം ക്വാറന്റൈനിലേക്കയയ്ക്കും..
# വിമാനത്താവളത്തിൽ സ്വീകരിക്കാൻ ബന്ധുക്കൾ വരാൻ പാടില്ല. ഒരു ഡ്രൈവർ മാത്രമേ പാടുള്ളൂ.
# ട്രെയിനിൽ വരുന്നവരുടെ കാര്യത്തിൽ റെയിൽവേ അധികാരികളുമായി ധാരണയിലെത്തും
# പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ആരോഗ്യ, തദ്ദേശഭരണ, പൊതുമരാമത്ത്, ഗതാഗത, നോർക്ക് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിമാരടങ്ങിയ കമ്മിറ്രി രൂപീകരിക്കും.