 ഇളവ് ഗാർഹികേതരക്കാർക്ക്

തിരുവനനന്തപുരം: ലോക്ക് ഡൗണിനെ തുടർന്നുണ്ടായ സാഹചര്യം കണക്കിലെടുക്ക് ഗാർഹികേതര ഉപഭോക്താക്കൾ മുൻ ബിൽ തുകയുടെ എഴുപതു ശതമാനം മാർച്ചിലെ ബില്ലായി അടച്ചാൽ മതിയെന്ന് കെ.എസ്.ഇബി അറിയിച്ചു. മാർച്ച് മാസത്തിനൊടുവിൽ ലോക്ക് ഡൗൺ ആരംഭിച്ചതിനാൽ 70 ശതമാനം വൈദ്യുതിയുടെ ഉപഭോഗം മാത്രം നടന്നിരിക്കുമെന്ന കണക്കുകൂട്ടലിലാണ് തീരുമാനം. ലോക്ക്ഡൗണിനു ശേഷം മീറ്റർ റീഡിംഗ് നടത്തി യഥാർത്ഥ വൈദ്യുത ചാർജ് നിജപ്പെടുത്തുന്നതനുസരിച്ച് ഭാവി ബിൽ തുക ക്രമീകരിക്കും.