nurses

തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് രോഗബാധ കുറഞ്ഞത് കഴിഞ്ഞ ദിവസങ്ങളിൽ ആശ്വാസം പകർന്നെങ്കിലും ഇന്നലെ സ്ഥിതി വീണ്ടും ആശങ്കാജനകമായി. 19 പേർക്കാണ് ഇന്നലെ രോഗബാധ സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

കണ്ണൂരിൽ 10 പേർക്കും പാലക്കാട് നാലു പേർക്കും കാസർകോട് മൂന്നു പേർക്കും കൊല്ലത്തും മലപ്പുറത്തും ഓരോ ആൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 13 പേർ വിദേശത്തു നിന്നും മൂന്ന് പേർ തമിഴ്‌നാട്ടിൽ നിന്നും ഒരാൾ ഉത്തർപ്രദേശിൽ നിന്നും വന്നതാണ്. രണ്ട് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കണ്ണൂരിലെ ഒൻപത് പേരും കാസർകോട്ടെ മൂന്ന് പേരും ദുബായിൽ നിന്നും, പാലക്കാടുള്ള ഒരാൾ ഷാർജയിൽ നിന്നും ഒരാൾ ഉത്തർപ്രദേശിൽ നിന്നും ,പാലക്കാട്, മലപ്പുറം, കൊല്ലം ജില്ലകളിലുള്ള ഓരോരുത്തർ തമിഴ്‌നാട്ടിൽ നിന്നും വന്നവരാണ്. കണ്ണൂർ, പാലക്കാട് ജില്ലകളിലെ ഓരോരുത്തർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

ഇന്നലെ 16 പേരാണ് രോഗമുക്തി നേടിയത്. കണ്ണൂരിൽ ഏഴും, കാസർകോട്ടും കോഴിക്കോട്ടും നാലു വീതവും പേരുടേയുംതിരുവനന്തപുത്ത് ഒരാളുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതോടെ 307 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. 117 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്.

നിലവിലെ സ്ഥിതി

*നിരീക്ഷണത്തിൽ- 36,667 പേർ

*വീടുകളിൽ - 36,335 പേർ

*ആശുപത്രികളിൽ - 332 പേർ

*ഇന്നലെ ആശുപത്രിയിൽ

പ്രവേശിപ്പിച്ചത് - 102 പേരെ

*ആകെ പരിശോധനയ്ക്ക്

അയച്ച സാമ്പിളുകൾ - 20,252

*നെഗറ്റിവ് - 19,449

അവസാനിച്ചത് 19

ദിവസത്തെ ആശ്വാസം

.ഏപ്രിൽ രണ്ടിന് 21 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ 15താഴെയായിരുന്നു രോഗബാധിതർ. 15, 17 തീയതികളിൽ ഇത് ഒന്നായി ചുരുങ്ങി. തിങ്കളാഴ്ച ആറു പേർക്ക് രോഗബാധ സ്ഥിരീകരിക്കുകയും 21പേർ രോഗമുക്തരാകുകയും ചെയ്തു