bullet

തിരുവനന്തപുരം: കൈമനത്തിന് സമീപം കരുമത്ത് റോഡരികിൽ നിന്നു കണ്ടെത്തിയ വെടിയുണ്ട ഫോറൻസിക്, ബാലസ്റ്റിക് പരിശോധനയ്ക്ക് അയയ്ക്കും. ഇത് പൊലീസിന്റെ തോക്കിൽ ഉപയോഗിക്കുന്ന വെടിയുണ്ടയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കോടതി വഴിയാണ് ബാലസ്റ്റിക് പരിശോധനയ്ക്ക് അയയ്ക്കുന്നത്. വെടിയുണ്ട കണ്ടെത്തിയ കരുമം ബ്രാഹ്മണസഭാ ഹാളിന് പരിസരത്തെ സി.സി ടിവി കാമറകൾ പൊലീസ് പരിശോധിക്കുകയാണ്. നേമം എസ്.ഐയുടെ നേതൃത്വത്തിലണ് അന്വേഷണം. ഞായറാഴ്ച രാവിലെ ഏഴരയോടെ പ്രദേശവാസികളാണ് റോഡരികിൽ വെടിയുണ്ട കണ്ടെത്തിയത്.