കോവളം: കൊവിഡ് 19 വ്യാപനത്തെ തുടർന്ന് സ്‌തംഭിച്ച ടൂറിസം മേഖലയ്‌ക്ക് സബ്സിഡി അനുവദിക്കണമെന്ന് കേരള ട്രാവൽ മാർട്ട് സൊസൈറ്റി പ്രസിഡന്റ് ബേബി മാത്യു സോമതീരം പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു. കേരളത്തിലെ ടൂറിസം മേഖല സാധാരണ നിലയിലാകണമെങ്കിൽ കുറഞ്ഞത് ഒന്നുരണ്ടുവർഷമെങ്കിലും വേണം. ടൂറിസം മേഖലയിൽ 15ലക്ഷത്തിലധികം പേരാണ് നേരിട്ട് ജോലി ചെയ്യുന്നത്. അതിൽ 50 ശതമാനം പേരുടെ ജോലി ഇപ്പോൾത്തന്നെ നഷ്ടമായി. പലർക്കും ശമ്പളം കൊടുക്കാൻ പറ്റാത്ത അവസ്ഥയാണ്. ബാങ്കുകളിൽ നിന്നു വായ്‌പയെടുത്ത് വാങ്ങി ടൂറിസം മേഖലയിൽ മാത്രം സർവീസ് നടത്തിയിരുന്ന ടാക്‌സികളുടെയും ടെമ്പോ ട്രാവലറുകളുടെയും തിരിച്ചടവ് മുടങ്ങിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.