തിരുവനന്തപുരം: ലോക്ക് ഡൗൺ ഇളവിന് പിന്നാലെ തുടർച്ചയായ രണ്ടാം ദിവസവും സെക്രട്ടേറിയറ്റിലെ ഹാജർ നിലയിൽ കാര്യമായ മാറ്റമുണ്ടായില്ല. നഗരമേഖല ഹോട്ട്സ്‌പോട്ടായി പ്രഖ്യാപിച്ചതും സർക്കാർ ഓഫീസുകളുടെ പ്രവർത്തനരീതി സംബന്ധിച്ച വ്യക്തത ഉണ്ടാകാതിരുന്നതുമാണ് ജീവനക്കാർ കുറയാനിടയാക്കിയത്. ഇന്നലെ 15 ശതമാനം ജീവനക്കാർ മാത്രമ എത്തിയുള്ളൂവെന്നാണ് അനൗദ്യോഗിക കണക്ക്. നഗരത്തിലെ മറ്റ് സർക്കാർ ഓഫീസുകളിലും ഹാജർനില വളരെ കുറവായിരുന്നു. ലോക്ക് ഡൗൺ ഇളവ് സംബന്ധിച്ച് 17ന് ചീഫ് സെക്രട്ടറിയുടെ ഉത്തരവിലെ ആശയക്കുഴപ്പം മാറ്റി പുതിയ ഉത്തരവിറക്കുമെന്ന് പറഞ്ഞെിരുന്നെങ്കിലും അതുണ്ടായില്ല.