ശാസ്താംകോട്ട: സി.പി.എം കുന്നത്തൂർ ഏരിയാ കമ്മിറ്റി മുൻ അംഗം മുതുപിലാക്കാട് കിഴക്ക് അശ്വതിയിൽ സി. വാസുദേവൻ നായർ (70) നിര്യാതനായി. കെ.എസ്.ടി.എ മുൻ സംസ്ഥാന എക്സി. അംഗവും കൊല്ലം ജില്ലാ ഇംഗ്ലീഷ് ഇൻസ്റ്റിറ്റ്യൂട്ട് ചീഫ് ട്യൂട്ടറുമായിരുന്നു. കുന്നത്തൂർ താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം, പുരോഗമന കലാസാഹിത്യ സംഘം ഏരിയാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ചന്ദ്രികദേവി (റിട്ട. എച്ച്.എം, ഗവ. എച്ച്.എസ്.എസ് ശാസ്താംകോട്ട, കേരള യൂണിവേഴ്സിറ്റി മുൻ സെനറ്റ് അംഗം). മക്കൾ: ദിവ്യ (അദ്ധ്യാപിക എസ്.എം എച്ച്.എസ്.എസ് പതാരം), ഡോ. ദീപ്തി (അസോ. പ്രൊഫസർ, പങ്കജകസ്തുരി മെഡിക്കൽ കോളേജ്, തിരുവനന്തപുരം). മരുമക്കൾ: എം.എം. ജയരാജ് (അദ്ധ്യാപകൻ, കെ.എൻ.എം എച്ച്.എസ്.എസ്, പവിത്രേശ്വരം), അനൂപ് മോഹൻ (സെക്രട്ടറി, കാളികാവ് പഞ്ചായത്ത്, മലപ്പുറം). സഞ്ചയനം 26ന് രാവിലെ 8ന്.