jmjm

തിരുവനന്തപുരം : കൊവിഡിനെ പ്രതിരോധിക്കാം എന്ന പേരിൽ ഹരിത കേരളം മിഷൻ ജില്ലാ ടീം സംഘടിപ്പിക്കുന്ന ഹാഷ് ടാഗ് കാമ്പയിനിൽ കൊവിഡ് കാല പച്ചക്കറി കൃഷി ചെയ്യുന്ന കുടുംബങ്ങൾക്ക് പങ്കെടുക്കാം. ജില്ലയിൽ താമസിക്കുന്ന, വീട്ടുവളപ്പിലോ മട്ടുപ്പാവിലോ പച്ചക്കറി കൃഷി ചെയ്യുന്ന വ്യക്തികൾക്കാണ് അവസരം. കൊവിഡ് കാലം മുതൽ കൃഷി ആരംഭിച്ചവർ വീട്ടുവളപ്പിലോ മട്ടുപ്പാവിലോ ചെയ്യുന്ന പച്ചക്കറി കൃഷി, മൈക്രോ ഗ്രീൻ ഫാമിംഗ് എന്നീ കാർഷിക പ്രവർത്തനങ്ങളുടെ ഫോട്ടോകൾ, ലഘു വീഡിയോ, കൃഷി രീതിയുടെ ലഘു വിവരണം, കൃഷി ചെയ്യുന്ന വ്യക്തിയുടെ പേര്, പഞ്ചായത്തിന്റെ പേര്, ഫോൺ നമ്പർ എന്നിവ സഹിതം tvmharithakeralam@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് 2020 മേയ് 20 നു മുൻപ് അയ്ക്കണം. ജില്ലാതലത്തിലുള്ള വിദഗ്ദ്ധസമിതിയുടെ നിബന്ധനകൾക്കു വിധേയമായി പരിശോധിച്ചശേഷമാമായിരിക്കും വിജയികളെ തിരഞ്ഞെടുക്കുന്നത്. മത്സരത്തിൽ പങ്കെടുക്കുന്നവർ https://forms.gle/1yPxGre23Jkbp9Lu6, https://forms.gle/5U5Dp4Zgp6wSkHVB8 എന്നീ ലിങ്കുകളിൽ പേര് രജിസ്റ്റർ ചെയ്യണം.