തിരുവനന്തപുരം: കൊവിഡ് വൈറസിൽ നിന്നു ജനങ്ങളെ രക്ഷിക്കുന്നതിന് ജീവൻ പണയം വച്ച് പടപൊരുതുന്നവർക്ക് ആദരമർപ്പിച്ച് തപാൽ വകുപ്പിന്റെ കേരള സർക്കിൾ പ്രത്യേക പോസ്റ്റൽ കവർ പുറത്തിറക്കി. ഇന്നലെ രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മന്ത്രി കെ.കെ. ശൈലജയ്ക്ക് നൽകി പ്രകാശനം ചെയ്തു. കേരള സർക്കിൾ ചീഫ് പോസ്റ്റ്മാസ്റ്റർ ജനറൽ ശാരദാ സമ്പത്തും തപാൽ വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു.