തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് ഹോട്ട് സ്പോട്ട് പ്രദേശങ്ങളിൽ ഭക്ഷ്യധാന്യ കിറ്റ് വീടുകളിലെത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായിവിജയൻ പറഞ്ഞു. ഇതിന് തദ്ദേശഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ യൂത്ത് വളന്റിയേഴ്സിനെ ഉപയോഗിക്കും.27 മുതൽ ഭക്ഷ്യകിറ്റ് വിതരണം തുടങ്ങും. മേയ് മാസത്തെ റേഷൻ വിതരണത്തിന് 140272 മെട്രിക് ടൺ അരിയും 10007 മെട്രിക് ടൺ ആട്ടയും ഒരുക്കിയിട്ടുണ്ട്.