s

തിരുവനന്തപുരം: ലോക്ക് ഡൗൺ വിശേഷങ്ങളും നൃത്തങ്ങളും നിരന്തരം സമൂഹ മാദ്ധ്യമങ്ങളിലൂടെ പങ്കിടുന്ന നടി ശോഭനയുടെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തു. തന്റേതല്ലാത്ത വീഡിയോകൾ പേജിൽ കണ്ട് ശോഭന വിവരം പൊലീസിൽ അറിയിച്ചു. ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തതായി ശോഭന ഇൻസ്റ്റാഗ്രാമിലൂടെ ആരാധകരെ അറിയിച്ചു. നാല് വീഡിയോകൾ ഹാക്കർ പോസ്റ്റ് ചെയ്തിട്ടുണ്ട്. കാര്യമറിയാതെ ആരാധക‌ർ കമന്റിടുകയും ചെയ്തു.