തിരുവനന്തപുരം: കൊവിഡ് രോഗികളെയും അവരുമായി സമ്പർക്കമുള്ളവരെയും അടിസ്ഥാനമാക്കി സംസ്ഥാനത്തെ ഹോട്ട് സ്‌പോട്ടുകൾ പുനർനിർണയിച്ചു. ജില്ലാകളക്ടർമാരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണിത്. പാലക്കാട് നഗരസഭയെയുൾപ്പെടെ ഒഴിവാക്കുകയും മറ്റ് പലതിനെയും കൂട്ടിച്ചേർക്കുകയും ചെയ്തു. നേരത്തേ 88 ഹോട്ട് സ്പോട്ടുകൾ ഉണ്ടായിരുന്നത് 86 ആയി ചുരുങ്ങി. കോർപറേഷനുകളിൽ രോഗികളുള്ള സ്ഥലം മാത്രം ഹോട്ട് സ്‌പോട്ടായി നിർണയിക്കുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലുണ്ട്. അതേസമയം ഹോട്ട് സ്‌പോട്ട് നിർണയിച്ച് തിങ്കളാഴ്ച രാത്രി ഇറക്കിയ ഉത്തരവ് ഇന്നലെ പലയിടത്തും ആശയക്കുഴപ്പത്തിനും കാരണമായി.