അതിയന്നൂർ : കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് യൂണിയൻ അതിയന്നൂർ യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അതിയന്നൂർ ഗ്രാമ പഞ്ചായത്ത് നടത്തുന്ന കമ്മ്യൂണിറ്റി കിച്ചണിലേക്ക് ഒരു ദിവസത്തേക്ക് ആവശ്യമായ ഭക്ഷ്യവസ്‌തുക്കൾ സംഭാവന ചെയ്തു.യൂണിറ്റ് പ്രസിഡന്റ് എം.കരുണാകരൻ ഭക്ഷ്യവസ്തുക്കളുടെ പാക്കറ്റ് പഞ്ചായത്ത് പ്രസിഡന്റ് ബി.ടി ബീനയ്‌ക്ക് കൈമാറി.കെ.തുളസീധരൻ,വി.പ്രഭാകരപണിക്കർ,പി.കെ.മധുസൂദനൻ,ബി.ഓമനക്കുട്ടൻ,പി.പുഷ്പാകരപണിക്കർ, ആർ.സുരേന്ദ്രൻ,കെ.മോഹനൻ,സി.ശിവരാജൻ എന്നിവർ പങ്കെടുത്തു.