army

ശ്രീനഗര്‍: കാശ്മീരിൽ വീണ്ടും സൈന്യവും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടി. തെക്കന്‍ കാശ്മീരിലെ ഷോപ്പിയാനിലായിരുന്നു ഏറ്റുമുട്ടൽ. ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചുവെന്നാണ് വിവരം. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. മാല്‍ഹുറ സാന്‍പോറ ഗ്രാമത്തില്‍ തീവ്രവാദികള്‍ എത്തിയിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് ഇന്നലെ രാത്രിയാണ് സൈന്യം തിരച്ചില്‍ ആരംഭിച്ചത്. കഴിഞ്ഞ ഒരുമാസത്തില്‍ തെക്കന്‍ കാശ്മീരിലെ വിവിധയിടങ്ങളില്‍ നടന്ന വിവിധ ഏറ്റുമുട്ടലുകളില്‍ ആറ് തീവ്രവാദികളെയാണ് സൈന്യം വധിച്ചത്.