covid-19

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 19,984 ആയി. 640 പേരാണ് ഇതുവരെ കൊവിഡ് രോഗം ബാധിച്ച് രാജ്യത്ത് മരിച്ചത്. 1383 പേ‍ർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ കൊവിഡ് സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രാലയം ഏറ്റവും ഒടുവിലായി പുറത്തുവിട്ട കണക്കുകളാണിത്.

ലോക്ക് ഡൗൺ തുടങ്ങുന്ന ഘട്ടത്തിൽ രാജ്യത്തെ കൊവിഡ് രോ​ഗികളുടെ എണ്ണം എഴുന്നൂറിൽ താഴെ മാത്രമായിരുന്നു അവിടെ നിന്നാണ് ഒരു മാസത്തിൽ താഴെ സമയം കൊണ്ട് രോ​ഗികളുടെ എണ്ണവും മരണങ്ങളും പല മടങ്ങായി വർദ്ധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം 50 പേരാണ് രാജ്യത്ത് കൊവിഡ് ബാധ മൂലം മരണപ്പെട്ടത്.

ഇതുവരെ രാജ്യത്തെ 3870 പേ‍ർ കൊവിഡ് രോ​ഗത്തിൽ നിന്നും മുക്തി നേടിയിട്ടുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ള മഹാരാഷ്ട്രയിൽ രോ​ഗികളുടെ എണ്ണം 5218 ആയി. ഡൽഹിയിൽ 2156 പേർക്കും, മദ്ധ്യപ്രദേശിൽ 1552 പേർക്കും രാജസ്ഥാനിൽ 1659 പേർക്കും ​ഗുജറാത്തിൽ 2178 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. രാജസ്ഥാൻ 1659, പശ്ചിമബം​ഗാൾ 423, ഉത്ത‍ർപ്രദേശ് 1294 എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളിലെ കൊവിഡ് രോ​ഗികളുടെ എണ്ണം.