house

വെഞ്ഞാറമൂട്: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും വാമനപുരത്ത് ഓട് മേഞ്ഞ വീട് തകർന്നു. കളമച്ചൽ ആശാഭവനിൽ ആശയുടെ വീടിന്റെ പിൻഭാഗമാണ് ഞായറാഴ്ച അർദ്ധരാത്രിയോടെ തകർന്നത്. ഈ സമയം വീടിന്റെ മുൻവശത്തെ മുറിയിലായതിനാൽ ആശയും അമ്മ ചന്ദ്രകാന്തയും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.