കിളിമാനൂർ :കൊടുവഴന്നൂർ സർവീസ് സഹകരണ ബാങ്ക് പുളിമാത്ത് ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണിലേക്ക് പതിനായിരം രൂപ സംഭാവന നൽകി.ബാങ്ക് സെക്രട്ടറി രമണി അമ്മ പഞ്ചായത്ത് അധികൃതർക്ക് തുക കൈ മാറി.ഗ്രാ മ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഐഷാ റഷീദ് ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ വി. സോമൻ ബി.ശാന്തകുമാരി അസിസ്റ്റന്റ് സെക്രട്ടറി സുധ എന്നിവർ പങ്കെടുത്തു.