ശ്രീകാര്യം: ഫ്രാറ്റിൽ അംഗങ്ങളായ റസിഡന്റ്സ് അസോസിയേഷൻ കുടുംബങ്ങൾക്ക് വിതരണം ചെയ്യുന്നതിനായി ഹോമിയോ പ്രതിരോധ മരുന്നുകൾ സർക്കാർ ഹോമിയോ ഡിസ്പൻസറി മെഡിക്കൽ ഓഫീസർ ഡോ. സുമയിൽ നിന്നും ഫ്രാറ്റ് മേഖല ജോയിന്റ് സെക്രട്ടറി ആർ. വാസുദേവൻ നായർ ഏറ്റുവാങ്ങി. സീനിയർ ഹോമിയോ ഡോക്ടർ ആർ. വിജയൻ, ഉദയശങ്കർ, പി. സന്തോഷ് കുമാർ, ജയന്തൻ, ഉണ്ണി എന്നിവർ പങ്കെടുത്തു.