വർക്കല:ലോക്ക്ഡൗൺ മൂലം ഭക്ഷണം ലഭിക്കാതെ ബുദ്ധിമുട്ടുന്ന വർക്കലയിലെയും പരിസരങ്ങളിലെയും അനാഥർക്കും വർക്കല താലൂക്കാശുപത്രിയിലെ നിർദ്ധനരായ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഡ്രീംസ് റസിഡൻസി ഗ്രൂപ്പ് ഇടവ കളിയിൽപുരവീട്ടിൽ ബഷീർ സൗജന്യഭക്ഷണവും വെളളവും നൽകി.അഡ്വ.വി.ജോയി എം.എൽ.എയാണ് ഭക്ഷണപൊതി വിതരണം ചെയ്തത്.അഡ്വ.കെ.ആർ.അനിൽകുമാർ,ആശുപത്രി സൂപ്രണ്ട് ഡോ. ബിജുനെൽസൺ,ലേ ഓഫീസർ രാജീവ്,ന്ഴ്സിംഗ് സൂപ്രണ്ട് ഗീത,ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.രഘുനാഥൻ, പ്രവാസി കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.ഭഗവത് സിംഗ്,അഡ്വ.നിയാസ്.എ.സലാം എന്നിവർ സംബന്ധിച്ചു.