വർക്കല:കർഷകസംഘം വർക്കല ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊളളയായ പ്രസംഗമല്ല വരുമാനവും റേഷനുമാണ് കർഷകർക്ക് വേണ്ടത് എന്നെഴുതിയ പ്ലക്കാഡ് ഉയർത്തിപ്പിടിച്ച് ശാരീരിക അകലം പാലിച്ച് മുദ്രാവാക്യം വിളിച്ച് വർക്കല മൈതാനം, വെട്ടൂർ, ചെറുന്നിയൂർ,പാളയംകുന്ന് എന്നിവിടങ്ങളിൽ പ്രതിഷേധ പ്രകടനം നടന്നു.ഏരിയാ സെക്രട്ടറി വി.സുനിൽ,ട്രഷറർ കെ.വിശ്വനാഥ്,വൈസ് പ്രസിഡന്റുമാരായ ജെ.മീനാംബിക,വി.ജയസിംഹൻ,ഏരിയാകമ്മിറ്റി അംഗങ്ങളായ ആര്യ,സരള, വിജയകുമാർ,സിനു,സുനിൽകുമാർ എന്നിവർ നേതൃത്വം നൽകി.