youth-congress

ആലപ്പുഴ: വെട്ടേറ്റ യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി സുഹൈൽ അപകടനില തരണം ചെയ്തു. ഇന്നലെരാത്രി പത്തുമണിയോടെയാണ് ഇരുപത്തിമൂന്നുകാരനായ സുഹൈലിന് കഴുത്തിന് വെട്ടേറ്റത്. രാത്രി പത്ത് മണിയോടെ മങ്ങാരം ജംഗ്ഷനിൽ വച്ച് ബൈക്കിലെത്തിയ രണ്ടംഗസംഘമാണ് വെട്ടിയത്. മണ്ഡലം പ്രസിഡന്റ് ഇക്ബാലിനൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്നു സുഹൈൽ.

വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കായംകുളം താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷമാണ് വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. അതേസമയം ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ് വെട്ടിയതെന്നും ഇവരെ പൊലീസ് സംരക്ഷിക്കുകയാണെന്നും ആരോപണം ഉയരുന്നുണ്ട്. അക്രമികൾക്കുവേണ്ടി അന്വേഷണം ആരംഭിച്ചുവെന്നാണ് പൊലീസ് പറയുന്നത്.