in

ദോഹ: കൊവിഡിനെ തുടർന്ന് അടച്ചുപൂട്ടിയ ഖത്തറിലെ ഇൻഡസ്ട്രിയൽ ഏരിയയുടെ ചില ഭാഗങ്ങൾ ഇന്ന് മുതൽ ഭാഗികമായി തുറക്കും.സ്ട്രീറ്റ് നമ്പർ 1, 2 എന്നിവയും വക്കാലത് സ്ട്രീറ്റുമാണ് തുറക്കുക. ജനങ്ങളുടെ താത്പര്യത്തിൽ മെഡിക്കൽ വിഭാഗത്തിന്റ നിർദേശങ്ങൾക്കനുസൃതമായി മേഖലയിലെ മറ്റു സ്ട്രീറ്റുകൾ തുറക്കുമെന്ന്

ദേശീയ ദുരന്തനിവാരണ ഉന്നതാധികാര സമിതി വക്താവ് ലുൽവ ബിൻത് റാഷിദ് അൽ ഖാതിർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അടച്ചുപൂട്ടിയ ഭാഗങ്ങൾ തുറക്കുന്നതിന്റെ ഭാഗമായി പ്രദേശത്ത് നിന്നും 6500ഓളം തൊഴിലാളികളെ രോഗലക്ഷണങ്ങളില്ലെങ്കിലും നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റി.

തൊഴിലാളികളുടെയും മറ്റുള്ളവരുടെയും സുരക്ഷ ലക്ഷ്യമാക്കിയാണിത്. മാർച്ചിൽ ഖത്തറിൽ രോഗം കണ്ടെത്തിയതിന് പിന്നാലെ രോഗാവസ്ഥയിൽ സ്ഥിരത കൈവരിച്ചെങ്കിലും ഇൻഡസ്ട്രിയൽ ഏരിയയിൽ രോഗം പടർന്ന് പിടിച്ചതിന് പിന്നാലെയാണ് 1 മുതൽ 32 സ്ട്രീറ്റ് വരെ അധികൃതർ പൂർണമായും അടച്ചത്.