imran-khan-

ഇസ്ലാമാബാദ്: ഫിലിപ്പീൻസിലെ പ്രശസ്ത സാമൂഹിക പ്രവർത്തകനും ഈദി ഫൗണ്ടേഷൻ ചെയർമാനുമായ ഫൈസൽ ഈദിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ധർമ്മസങ്കടത്തിലായി. ഒരാഴ്ച മുമ്പ് ഇവർ കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനാൽ ഇമ്രാൻ ഖാനും ക്വാറന്റൈനിൽ പ്രവേശിപ്പിക്കുകയോ കൊവിഡ് പരിശോധന നടത്തുകയോ ചെയ്യണമെന്നാണ് ആരോഗ്യ പ്രവർത്തകർ ആവശ്യപ്പെടുന്നത്.

ഇമ്രാന്റെ ഡോക്ടറും ഷൗക്കത്ത് ഖാനം മെമ്മോറിയൽ കാൻസർ ആശുപത്രിയുടെ സി.ഇ.ഒയുമായ ഡോ. ഫൈസൽ സുൽത്താനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.താൻ പ്രധാനമന്ത്രിയെ കണ്ടെന്നും പരിശോധന നടത്താൻ നിർദ്ദേശിച്ചെന്നും ഡോക്ടർ മാദ്ധ്യമങ്ങളോട് പറഞ്ഞു. എന്നാൽ ഇമ്രാൻഖാൻ മൗനം പാലിക്കുകയാണ്. ക്വാറൻൈറനും പരിശോധനയുമൊന്നും ഇമ്രാൻഖാൻ അത്ര ഇഷ്ടപ്പെടുന്നില്ല. രോഗലക്ഷണങ്ങളൊന്നുമില്ലെന്ന ധൈര്യമാണ് അദ്ദേഹത്തെ മുന്നോട്ട് നയിക്കുന്നത്. എന്നാൽ അതുകൊണ്ട് കാര്യമില്ലെന്നും കൊവിഡിനോട് പൊരുതേണ്ട എന്നുമാണ് ഉപദേശകർ ധരിപ്പിച്ചിട്ടുള്ളത്.