കാട്ടാക്കട: ഭക്ഷ്യസാധനങ്ങൾ ഓൺലൈൻ വഴി വീടുകളിലെത്തിക്കാൻ സഹായിക്കുന്ന ആപ്പുമായി പ്ലസ് ടു വിദ്യാർത്ഥി അക്ഷയ് കൃഷ്‌ണ. വീടുകളിൽ നിന്നും പുറത്തിറങ്ങാൻ കഴിയാത്തവർക്ക് ആരോഗ്യപ്രവർത്തകർ വഴി സാധനങ്ങളെത്തിക്കാൻ ആപ്പിലൂടെ കഴിയുമെന്ന് അക്ഷയ് പറയുന്നു. 'ഫുഡ് സേഫ്ടി ' എന്ന പേരിലുള്ള ആപ്പ് കടയുടമകൾക്ക് നൽകി ആദ്യം ആക്ടിവാക്കി. തുടർന്ന് ഈ ആപ്പിനെക്കുറിച്ച് നാട്ടുകാരെ അറിയിക്കുകയും ചെയ്‌തു. ആപ്പിന്റെ പ്രവർത്തനം ഇന്ന് മുതൽ ആരംഭിക്കും. സൗജന്യമായാണ് അക്ഷയ് ഈ ആപ്പ് തയ്യാറാക്കിയത്. ലോക്ക് ഡൗൺ ദിവസങ്ങൾ എങ്ങനെ ഫലപ്രദമായി വിനിയോഗിക്കാമെന്നതിൽ വിദ്യാർത്ഥികൾക്ക് മാതൃകയാകുകയാണ് അക്ഷയ്.