മുംബയ് : മലയാളി നഴ്‍സുമാരെ മുംബയിൽ മോശം സാഹചര്യത്തിൽ ഐസൊലേറ്റ് ചെയ്യുന്നതായി പരാതി. ജസ്‍ലോക്ക് ആശുപത്രിയിലെ നഴ്‍സുമാരാണ് പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്.
മതിയായ ടോയ്‌ലറ്റ് സംവിധാനം പോലുമില്ലാതെയാണ് തങ്ങളെ ഐസൊലേറ്റ് ചെയ്തിരിക്കുന്നുവെന്നാണ് നഴ്സുമാർ പറയുന്നത്. പരാതി പറഞ്ഞിട്ടും കാര്യമില്ലെന്നും അവർ പറയുന്നു. മുംബയിലെ സ്വകാര്യ ആശുപത്രികളിൽ ജോലിചെയ്യുവന്നവരിൽ ഭൂരിപക്ഷവും മലയാളിനഴ്സുമാരാണ്.കൊവിഡ് സ്വിരീകരിച്ച ശേഷവും ഇവരിൽ പലർക്കും ജോലിചെയ്യേണ്ടിവന്നിട്ടുണ്ട്.ഇത്കൂടുതൽ പേരിലേക്ക് രോഗം പടരാൻ ഇടയാക്കിയിരുന്നു. രോഗബാധിതരെയും അല്ലാത്തവരെയും ഒരുമിച്ച് പാർപ്പിച്ചതും സ്ഥിതി കൂടുതൽ വഷളാക്കി
.
അതേസമയം മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം 5218 ആയി. രണ്ടുദിവസം കൊണ്ടാണ് 1000 രോഗികൾ കൂടിയത്. ഇന്നലെ 19 പേരാണ് ഇവിടെ മരിച്ചത്. 180 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചിരുന്നു. രോഗ വ്യാപനം കേന്ദ്രീകരിച്ച ധാരാവിയിലെ അഞ്ചിടങ്ങളിൽ വരും ദിവസങ്ങളിൽ വ്യാപകമായ തെരച്ചിൽ നടത്തും. പന്ത്രണ്ട് പേരാണ് ധാരാവിയിൽ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. പൂനെയിലും ഉയർന്ന ഉദ്യോഗസ്ഥരടങ്ങുന്ന കേന്ദ്ര സംഘം സന്ദർശനം നടത്തുകയാണ്.