covid-19

ജനീവ: കൊവിഡ് മൃഗങ്ങളിൽ നിന്നും വന്നതാണെന്നും ലാബിൽ നിന്ന് ചോർന്നതല്ലെന്നുമുള്ള വെളിപ്പെടുത്തലുമായി ലോകാരോഗ്യ സംഘടന. മൃഗങ്ങളിൽ നിന്നുമാണെന്നാണ് ലഭ്യമായ എല്ലാ തെളിവുകളും സൂചിപ്പിക്കുന്നത്, അത് ലാബിലോ മറ്റ് എവിടെയെങ്കിലുമോ സൃഷ്ടിക്കപ്പെട്ടിട്ടുള്ളതല്ലെന്ന് ലോകാരോഗ്യ സംഘടന വക്താവ് ഫഡേല ചായ്ബ് ജനീവയിൽ പറഞ്ഞു.

വൈറസ് പൊട്ടിപ്പുറപ്പെട്ടത് വുഹാനിലെ ലബിൽ നിന്നാണോ എന്നറിയാൻ തങ്ങൾ ശ്രമിക്കുന്നുണ്ടെന്ന അമേരിക്കൻ പ്രസിഡന്റെ ഡോണാൾഡ് ട്രംപിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വവ്വാലുകൾ കൊറോണ വൈറസുകളുടെ സ്വാഭാവിക വാഹകരാണ്. എന്നാൽ ഇത് എങ്ങനെ മനുഷ്യരിലേക്കെത്തി എന്നത് ഇപ്പോളും ചോദ്യമായി തുടരുകയാണെന്നും ഫഡേല ചായ്ബ് പറഞ്ഞു.