amit-shah

ന്യൂഡൽഹി: കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളിലെ ഡോക്ടർമാർക്ക് മതിയായ സുരക്ഷ നൽകുമെന്നും, സർക്കാർ ഡോക്ടമാർക്കൊപ്പം തന്നെയാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഡോക്ടർമാർക്കും ആശുപത്രികൾക്കുമെതിരെ വർദ്ധിച്ചുവരുന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്ന് വൈറ്റ് അലർട്ട് നടത്താനിരിക്കേയാണ് അമിത്ഷായുടെ ഉറപ്പ്. പ്രതിഷേധത്തിൽ നിന്ന് പിൻവാങ്ങണമെന്നും ആഭ്യന്തര മന്ത്രി ഇന്ത്യൻ മെഡിക്കൽ അസോസിയേഷനോട് ആവശ്യപ്പെട്ടു.

ഐ.എം.എ പ്രതിനിധികളുമായി വീഡിയോ കോൺഫറൻസിലൂടെ സംസാരിക്കുകയായിരുന്നു അമിത് ഷാ. കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധനും ചർച്ചയിൽ പങ്കെടുത്തു. ഡോക്ടർമാർക്കും ആശുപത്രികൾക്കും നേരെയുളള അക്രമം തടയാൻ ഓർഡിനൻസിലൂടെ നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടാണ് ഐ.എം.എ ഇന്ന് വൈറ്റ് അലർട്ട് സംഘടിപ്പിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂലമായ നടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകുമെന്നും ഐ.എം.എ മുന്നറിയിപ്പ് നൽകിയിരുന്നു.

Delhi: Union Home Minister Amit Shah interacted with doctors & Indian Medical Association (IMA) through video conferencing. He appreciated their good work. He also assured them security & appealed to them to not to do even symbolic protest as proposed by them, govt is with them. pic.twitter.com/Z88Woh8obr

— ANI (@ANI) April 22, 2020