തിരുവനന്തപുരം: സ്പ്രിന്‍ക്ലര്‍ വിവാദത്തിൽ മറുപടിയുമായി അന്താരാഷ്ട്ര മരുന്ന് കമ്പനിയായ ഫൈസർ. ഇന്ത്യയിലെ കൊവിഡ് രോഗികളുടെ വിവരങ്ങള്‍ സ്പ്രിന്‍ക്ലര്‍ നല്‍കിയിട്ടില്ലെന്ന് ഫൈസര്‍ വ്യക്തമാക്കി. ചില മാദ്ധ്യമങ്ങളില്‍ വന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്. സമൂഹമാദ്ധ്യമങ്ങളിലെ വിവരം കൈകാര്യം ചെയ്യുന്നത് സ്പ്രിന്‍ക്ലര്‍ പ്ലാറ്റ്ഫോം വഴിയാണ്.
ഫൈസര്‍ മീഡിയ റിലേഷന്‍ മേധാവി റോമ നായരാണ് കമ്പനിക്ക് വേണ്ടി മറുപടി നല്‍കിയത്. സ്‌പ്രിൻക്ലർ ഡാറ്റ അന്താരാഷ്ട്ര മരുന്ന് കമ്പനിയായ ഫൈസറിന് നൽകിയെന്ന ആരോപണത്തിന് പിന്നാലെയാണ് കമ്പനി വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.