corona

റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 11000 കഴിഞ്ഞു. ചൊവ്വാഴ്ച 1147പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു, ആറു പേർ മരിച്ചു. ഇതോടെ രോബാധിതരുടെ എണ്ണം 11,631 ആയി. മൊത്തം 109 പേർ മരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 150പേർ കൂടി സുഖം പ്രാപിച്ചതോടം രോഗമുക്തി നേടിയവർ 1640 ആയി. 9882 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 82 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്. രാജ്യത്തെ 70 പ്രദേശങ്ങളിലാണ് രോഗബാധ റപ്പോർട്ട് ചെയ്തതിട്ടുള്ളത്. പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ കൂടുതൽ പേരും മക്കയിലും മദീനയിലും നിന്നുള്ളവരാണ്.

ഇതിൽ 76 ശതമാനവും ഫീൽഡ് പരശോധനയിലൂടെ കണ്ടെത്തിയതാണെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അൽ അബ്ദുൽ അലി അറിയിച്ചു. ആളുകളെ അവരുടെ വീടുകളിൽ പരശോധനക്ക് വധേയമാക്കുന്നുണ്ട്. ഇതിനായി 150 മെഡിക്കൽ സംഘങ്ങൾ രാജ്യത്താകമാനം ഗ്രാമ നഗര പ്രദേശങ്ങൾ സന്ദർശിക്കുന്നു. ഇതുവരെ 500,000 പേരെ പരിശോധനയ്ക്ക് വധേയമാക്കിയതായും അദ്ദേഹം പറഞ്ഞു.

യു.എ.ഇയിൽ മൂന്ന് പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. 490പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മരിച്ചവരുടെ എണ്ണം 46ആയും രോഗികളുടെ എണ്ണം 7,755ആയും ഉയർന്നു. രോഗംമാറിയവരുടെ എണ്ണം 1,443ആയി.